
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ എസ്.എന്‍.സി. ലാവലിന്‍ വിധി ചോദ്യംചെയ്ത് സി.ബി.ഐ. നല്കിയ ഹര്‍ജി തീര്‍പ്പായശേഷം തന്റെയാവശ്യം പരിഗണിച്ചാല്‍ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് സുപ്രീം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പിണറായിയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി തേടി സുധീരന് നല്കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി.
2017-ലാണ് പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ചെയ്യാന്‍ അനുമതി തേടി സുധീരന് സുപ്രീം കോടതിയെ സമീപിച്ചത്. ലാവലിന്‍ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ നിരവധി തവണ വന്നെങ്കിലും, ഇതുവരെയും സുധീരന്റെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ലാവലിന്‍ ഹര്‍ജികളി നിന്ന് സുധീരന്റെ അപേക്ഷ മാറ്റുകയും അത് പ്രത്യേകമായി കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയും ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സുധീരന്റെ ആവശ്യം പരിഗണിച്ചത്.
Content Highlights: snc lavalin case vm sudheeran plea
Published: 16 Jul 2024, 12:39 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented