പോർബന്ദർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപ്പിടിച്ചു. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പോകാനിരുന്ന കപ്പലിൽ തിങ്കളാഴ്ച തീപടരുകയായിരുന്നു. തീയണക്കൂനുള്ള ശ്രമം തുടരുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

To advertise here,

പോർബന്ദർ സുഭാഷ്നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഎം ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. സൊമാലിയയിലെ ബൊസാസോയിലേക്ക് പോകാനിരിക്കുകയായിരുന്നു ഇത്. കപ്പലിലുണ്ടായിരുന്ന അരിക്ക് തീ പടർന്നതോടെ കപ്പൽ ജെട്ടിയിൽനിന്ന് കടലിലേക്ക് ടോ ചെയ്ത് മാറ്റിയതായ റിപ്പോർട്ടിൽ പറയുന്നു.