ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നടപ്പാക്കുന്നതിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണം നടപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച മോദി, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കുന്നതിനെ തടയാൻ എതിർപാർട്ടികൾക്ക് കഴിയില്ലെന്നും അറിയിച്ചു.
വനിതാ സംവരണവും മണ്ഡല പുനർനിർണയവും സംബന്ധിച്ച പുതുക്കിയ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. വനിതാ രാഷ്ട്രീയ പ്രാതിനിധ്യത്തിനായുള്ള പോരാട്ടം പതിറ്റാണ്ടുകളായി തുടരുകയാണെന്നും നിരവധി സ്ത്രീകൾ കത്തുകളിലൂടെയും നേരിട്ടുള്ള ആശയവിനിമയങ്ങളിലൂടെയും ഈ വിഷയം തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മോദി ‘എക്സി’ലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
'വനിതാ സംവരണത്തെ എതിർക്കുന്ന പാർട്ടികൾക്ക് പാർലമെന്റിലും നിയമസഭകളിലും രാജ്യത്തെ നാരീശക്തിയുടെ പങ്കാളിത്തം വർധിക്കുന്നത് തടയാനാവില്ല. അത് സംഭവിക്കാൻ ഇനി സമയത്തിന്റെ പ്രതിബന്ധം മാത്രമാണുള്ളത്.' -മോദി അറിയിച്ചു. സർക്കാരിന്റെ തീരുമാനം ഉറച്ചതാണെന്നും രാജ്യത്തെ സ്ത്രീകളുടെ പിന്തുണ അതിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: PM Modi reaffirms commitment to the 33% women's quota in Parliament and state legislatures.
Published: 28 Nov 2026, 03:10 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented