അലഹബാദ്: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കക്കെതിരെ ഇ.ഡിയും എൻ.ഐ.എയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. കർണാടകയിൽനിന്നുള്ള ബിജെപി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിറാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

To advertise here,

കേന്ദ്ര സർക്കാരിനെതിരെ യുദ്ധംചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. മുമ്പ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കേസ് അലഹാബാദ് ഹൈക്കോടതിയിൽ നൽകിയതും ഇതേ വ്യക്തിയായിരുന്നു.

അന്വേഷണം പ്രഖ്യാപിക്കുന്നതിനൊപ്പം കോക്രോച്ച് ജനത പാർട്ടിയുടെ എല്ലാ സമൂഹികമാധ്യമ അക്കൗണ്ടുകളും ഉടനടി ബ്ലോക്ക് ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകൾ റദ്ദാക്കാൻ അടിയന്തര ഉത്തരവിടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.