
ന്യൂഡൽഹി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ കേസെടുക്കാൻ ഉത്തരവിടുംമുമ്പ് ഹൈക്കോടതി പിണറായി വിജയന്റെ വാദം കേൾക്കണമായിരുന്നുവെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവർത്തകർക്കെതിരെ കേസുകൾ എടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് കോടതികൾ അവരുടെ വാദം കേൾക്കണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 175 (4) വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി. മോഹന എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പഴയ നിയമമായ ക്രിമിനൽ നടപടി ചട്ടത്തിലെ 156 (3) പ്രകാരം ഇത് നിർബന്ധം ആയിരുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിയാണ് സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്.
കേസ് രജിസ്റ്റർ ചെയ്തതിലും സംശയം
കള്ളപ്പണ നിരോധന നിയമത്തിലെ 66 (2) വകുപ്പിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണോയെന്ന കാര്യത്തിലും സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു.
പിണറായി വിജയന് എതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി വിധിയിൽ പരസ്പര വിരുദ്ധമായാണ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിരുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
CMRL എക്‌സാലോജിക് ഇടപാടിൽ 66 (2) വകുപ്പിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. നൽകിയ വിവരങ്ങളിൽ കേസ് എടുക്കാൻ പര്യാപ്തം ആയ കാര്യങ്ങൾ ഉണ്ടെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറയുന്നത്. എന്നാൽ അന്വേഷണ ഏജൻസി ആണ് ഇക്കാര്യം തീരുമാനിക്കേണ്ടത് എന്ന് കോടതി വ്യക്തമാക്കി.
മറ്റ് ഏജൻസികളുടെ അധികാര പരിധിയിലേക്ക് കടക്കരുത്
കള്ളപ്പണ നിരോധന നിയമത്തിലെ 66 (2) വകുപ്പിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. നൽകിയ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആയി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു അന്വേഷണ ഏജൻസിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചത്.
എന്നാൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനുള്ള അധികാരം വിജിലൻസിന് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇ.ഡി. മറ്റ് ഏജൻസികളുടെ അധികാര പരിധിയിലേക്ക് കടക്കരുത് എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Content Highlights: Supreme Court quashed the Kerala High Court division bench order regarding the CMRL-Exalogic transaction., Ruled that courts must hear public servants' arguments before ordering cases under the Anti-Corruption Act., Expressed doubts on whether registering cases based on ED information under PMLA Section 66(2) is mandatory., Observed that the Enforcement Directorate (ED) should not encroach upon the jurisdiction of other agencies.
Published: 21 Oct 2026, 07:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented