ഷിംല: അസഹനീയ തണുപ്പും ഇരുട്ടും വിജനതയും ആ വളര്‍ത്തുനായയെ തളര്‍ത്തിയില്ല, കൂടെയുണ്ടായിരുന്ന രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ട കാര്യം വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ രണ്ടുദിവസം കുരച്ചുകൊണ്ടേയിരുന്നു. ആളുകള്‍ എത്തിയെന്ന് ഉറപ്പായശേഷമാണ് അവന്‍ ദൗത്യമവസാനിപ്പിച്ചത്.

To advertise here,

ഹിമാചലിലെ ബിര്‍ ബില്ലിങ്ങില്‍ മലകയറ്റത്തിനിടെ വീണുമരിച്ച രണ്ടുപേര്‍ക്ക് 48 മണിക്കൂറോളം ആ ജെര്‍മന്‍ ഷെപ്പേര്‍ഡ് കാവലിരുന്നു. പഞ്ചാബിലെ പഠാന്‍കോട്ട് സ്വദേശി അഭിനന്ദന്‍ ഗുപ്ത (30), പുണെ സ്വദേശിനി പ്രണിത വാല (26) എന്നിവരാണ് രണ്ടുദിവസംമുമ്പ് മലകയറ്റത്തിനിടെ വീണുമരിച്ചത്. ഹിമാചലില്‍, സമുദ്രനിരപ്പില്‍നിന്ന് 5000 അടി ഉയരത്തിലാണ് ബിര്‍ ബില്ലിങ്ങ്. 'പാരാഗ്ലൈഡിങ്ങിന്റെ തലസ്ഥാനം' എന്നറിയപ്പെടുന്ന ഈ പ്രദേശം സാഹസികസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

നാലുപേര്‍ ചേര്‍ന്ന സംഘമാണ് മലകയറ്റം തുടങ്ങിയത്. രണ്ടുപേര്‍ സ്ത്രീകള്‍. കൂടെ നായയും. കാലാവസ്ഥ മോശമായതോടെ രണ്ടുപേര്‍ മടങ്ങി. അഭിനന്ദും പ്രണിതയും യാത്രതുടരാന്‍ തീരുമാനിച്ചപ്പോള്‍ നായയും ഒപ്പംകൂടി. ഇവരെ കാണാനില്ലെന്ന് മറ്റുള്ളവര്‍ പരാതിനല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.