ന്യൂഡൽഹി: ജന്തർ മന്ദറിൽ ഒക്‌ടോബർ പത്താം തീയതി പ്രതിഷേധം നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ തന്നെയും കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്‌കെ, അഷുതോഷ് റാങ്ക, രത്‌ന തുടങ്ങിയവരെയും അറസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നെന്ന ആരോപണവുമായി സിജെപി കോ കൺവീനർ സൗരവ് ദാസ്. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്നെയും അഭിജീത്തിനെയും അഷുതോഷിനെയും രത്‌നയെയും മറ്റ് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുകയാണ്. ഇത്തരം ഏകാധിപത്യപരമായ നടപടികൾ ഫലംകാണുമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ, അവർക്ക് തെറ്റി. യുവതലമുറ ഉണർന്നുകഴിഞ്ഞു. നമ്മുടെ അവകാശങ്ങൾക്കും ഭാവിക്കുംവേണ്ടി ഞങ്ങൾക്കൊപ്പമോ അല്ലാതെയോ പോരാടുന്നത് തുടരാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്. ജയിലോ അതേക്കാൾ മോശമായതിനെയോ നേരിടാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. പക്ഷേ ഇത് വലിയൊരു തെറ്റായിരിക്കും. ഇത് യുവാക്കൾ പൊറുക്കില്ല. പ്രതിഷേധം തുടർന്നേ മതിയാകൂ. ഇന്ത്യയിലെ ജനങ്ങൾ ഒക്ടോബർ പത്താം തീയതി മുതൽ വലിയ ജനമുന്നേറ്റം ഉറപ്പാക്കണം, സൗരവ് കുറിച്ചു.
എസ്‌ഐആർ ക്രമേക്കേടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കാത്തപക്ഷം ഒക്ടോബർ പത്താംതീയതി മുതൽ പുതിയ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ ജന്തർ മന്ദറിലാണ് പ്രതിഷേധം നിശ്ചയിച്ചിരിക്കുന്നത്.
Content Highlights: CJP co-convener Sourav Das alleges government plans to arrest key party leaders before October 10., Protest scheduled at Jantar Mantar demanding Chief Election Commissioner Gyanesh Kumar's resignation over SIR irregularities., Leaders maintain they are ready for jail and urge youth to continue the uprising for rights.
Published: 05 Oct 2026, 11:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented