
കാസർകോട്: ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് ഡാർട്ട് ഗൺ ഉപയോഗിച്ച് മയക്കുവെടിവെച്ചുകൊന്നു. സീതാംഗോളി സ്വദേശിയുടെ വളർത്തുനായയെയാണ് ചികിത്സിച്ച് രക്ഷപ്പെടുത്താനാകാത്ത സാഹചര്യത്തിൽ മയക്കുവെടിവെച്ചുകൊന്നത്.
പേവിഷബാധയാണെന്നറിയാതെയാണ് ഉടമ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. ഇതിനിടെ ഉടമയെ നായ കടിക്കുകയും ചെയ്തു. നായയെ പരിശോധിച്ച സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. രാജു പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്നാണ് അദ്ദേഹം ഡാർട്ടിങ് ഗൺ ഉപയോഗിച്ച് നായയെ മയക്കുവെടിവെച്ചത്.
ഡാർട്ട് ഗൺ
നാട്ടിലിറങ്ങുന്ന കാട്ടാനയെയും കടുവയെയും പുലിയെയുമൊക്കെ മയക്കുവെടിവെക്കാനുപയോഗിക്കുന്ന ഡാർട്ട് ഗൺ (ട്രാൻക്വിലൈസർ ഗൺ) കാസർകോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലുമുണ്ട്. ഈ തോക്കിൽ സാധാരണ ഉണ്ടകൾക്ക് പകരം മരുന്ന് നിറച്ച ’ഡാർട്ടുകൾ’ (സിറിഞ്ചുകൾ) ആണ് ഉപയോഗിക്കുന്നത്. ഇവ വായുസമ്മർദം വഴിയാണ് കുതിച്ചുപായുന്നത്.
ആനയെയും കടുവയെയും പുലിയെയുമൊക്കെ മയക്കുന്നതിനായി വ്യത്യസ്തമായ മരുന്നുകളാണ് ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ മരുന്ന് നൽകിയില്ലെങ്കിൽ അവ നിശ്ചിതസമയത്തിനകം ഉണരുകയോ ചത്തുപോകുകയോ മയങ്ങാതിരിക്കുകയോ ചെയ്യും. വന്യജീവികളെ മയക്കുന്നതിനുള്ള മരുന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്ലാത്തതിനാൽ തോക്ക് സാധാരണ ഉപയോഗിക്കാറില്ല.
Content Highlights: Rabid Dog Euthanized After Biting Owner at Veterinary Center
Published: 14 Mar 2026, 07:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented