കഴിഞ്ഞദിവസം ഒമ്പതുമണിക്കൂറോളമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്നും പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷം. ജന്തർ മന്തറിലാണ് പ്രതിഷേധം. മൂന്ന് ബസ്സുകളിലായി ഇന്ത്യാ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. ഇന്ത്യാ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിന് അണിനിരക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ നിരവധി പ്രവർത്തകരും പ്രതിഷേധത്തിനായി തെരുവിലുണ്ട്.
ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ നിയമാനുസൃത തിരഞ്ഞെടുപ്പ് കമ്മിഷണർ അല്ലെന്ന് പ്രതിഷേധത്തിന് പുറപ്പെടുന്നതിന് മുമ്പായി രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ 45 എഫ്‌ഐആറുകളുണ്ട്. 100 എഫ്‌ഐആറുകളാണ് ലക്ഷ്യം. ഓരോ എഫ്‌ഐആറും തനിക്ക് മെഡലുകളാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം നേടുംവരെ തങ്ങൾ പ്രതിഷേധം തുടരുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് ചെയ്താലും അതിന്റെയെല്ലാം പിന്നിൽ നരേന്ദ്രമോദിയാണ്. മോദി തന്നെയാണ് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നത്. എത്ര കേസുകളെടുത്താലും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം അവസാനിപ്പിക്കുകയോ ഭയപ്പെടുകയോ ഇല്ലെന്നും ഖാർഗെ വ്യക്തമാക്കി.
Content Highlights: Protests against Chief Election Commissioner Gyanesh Kumar escalated as Opposition MPs boarded three buses in Delhi to head toward Jantar Mantar, following yesterday's nine-hour sit-in and subsequent police detentions.
Published: 07 Oct 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented