ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്കെതിരേ നവംബർ ഒന്നിന് രാംലീല മൈതാനിയിൽ ഇന്ത്യസഖ്യം സംഘടിപ്പിച്ച റാലിക്കെത്താതിരുന്നതിന് ഉത്തർപ്രദേശിൽ 90-ഓളം യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരും ജനറൽസെക്രട്ടറിമാരും സെക്രട്ടറിമാരും വിവിധ ജില്ലാ പ്രസിഡന്റുമാരും ഉൾപ്പെടും. നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി.യിൽ സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ ശ്രമം നടക്കുന്നതിനിടെയാണ് കൂട്ട സസ്പെൻഷൻ.
സസ്പെൻഷനിലായവരിൽ കിഴക്കൻ യു.പിയിൽനിന്നുള്ള മൂന്ന് വൈസ് പ്രസിഡന്റുമാരും 33 ജനറൽസെക്രട്ടറിമാരും 18 സെക്രട്ടറിമാരും ഒരു ജോയിന്റ് സെക്രട്ടറിയും 12 ജില്ലാ പ്രസിഡന്റുമാരുമുണ്ട്. മധ്യമേഖലയിൽനിന്ന് 12 ഭാരവാഹികൾ സസ്പെൻഷനിലായെന്ന് മധ്യമേഖലയുടെ ചുമതലയുള്ള സംസ്ഥാന പ്രസിഡന്റ് ദീപക് ശിവ്ഹരെ അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽനിന്ന് 17 പേർക്കാണ് സസ്പെൻഷനെന്ന് മേഖലയുടെ ചുമതലയുള്ള സംസ്ഥാന പ്രസിഡന്റ് പരസ് ശുക്ല വ്യക്തമാക്കി.
സസ്പെൻഷനിലായവരുടെ എണ്ണം കുറഞ്ഞേക്കുമെന്നും പലരും ഡൽഹി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് കിഴക്കൻമേഖലയ്ക്കായുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിശാൽ സിങ് പറഞ്ഞത്. മറ്റുള്ളവർ വ്യക്തിപരമായ കാരണങ്ങൾ വിട്ടുനിന്നതിന് കാരണമായി പറഞ്ഞു. എല്ലാവരുടെയും വിശദീകരണങ്ങൾ കണക്കിലെടുത്താകും അന്തിമനടപടിയെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
Content Highlights: Around 90 Youth Congress functionaries suspended in Uttar Pradesh., Suspension due to absence from the INDIA bloc rally at Ramlila Maidan on November 1., Affected members include vice-presidents, general secretaries, secretaries, and district presidents., Final action depends on personal explanations and proof of participation submitted by members.
Published: 15 Nov 2026, 07:19 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented