
ബെംഗളൂരു: തങ്ങളുടെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) ചെയർമാൻ മനൻ കുമാർ മിശ്രയും പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ (എൻ.എൽ.എസ്.ഐ.യു) വിദ്യാർഥികൾ. വിദ്യാർഥി പ്രതിഷേധത്തിലെ പരാമർശത്തിലാണ് ചീഫ് ജസ്റ്റിസിനെ എതിർക്കുന്നത്. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിലെ (നാൽസാർ) സർവകലാശാലയിലെ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ബാർ കൗൺസിൽ ചെയർമാനോടുള്ള പ്രതിഷേധം.
നാൽസാർ സർവകലാശാലയിലെ വിദ്യാർഥികളോട് ബി.സി.ഐ നിരുപാധികം മാപ്പ് പറയണമെന്ന് ഇവർ ആവശ്യപ്പെട്ടു. എഴുന്നൂറിലധികം വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഒപ്പിട്ട പ്രസ്താവനയിലൂടെയാണ് ഇവർ വിയോജിപ്പ് അറിയിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നാൽസാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ച തീരുമാനത്തെ വിദ്യാർഥികൾ എതിർത്തതിനെത്തുടർന്ന് ബാച്ചിൻ്റെ എൻറോൾമെൻ്റ് തടയാൻ ബി.സി.ഐ ചെയർമാൻ ഉത്തരവിട്ടിരുന്നു. വിവാദമായ ഈ ഉത്തരവ് പിന്നീട് പിൻവലിച്ചെങ്കിലും, ബി.സി.ഐ ചെയർമാന് ഇത്തരത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ അധികാരമില്ലെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എൻ.എൽ.എസ്.ഐ.യു വിദ്യാർഥികൾ ആരോപിച്ചു.
വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന ഇത്തരം നടപടികൾ രാജ്യത്തെമ്പാടുമുള്ള നിയമവിദ്യാർഥികൾക്കിടയിൽ ഭയമുണ്ടാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
വിദ്യാർഥികളെ മറ്റാരോ വഴിതെറ്റിക്കുന്നു എന്ന ബി.സി.ഐയുടെ ആരോപണത്തെയും ഇവർ എതിർത്തു. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിഷേധിക്കുന്നതെന്നും തങ്ങളെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ 'ദേശവിരുദ്ധർ' എന്ന് വിളിച്ച ബി.സി.ഐ ചെയർമാൻ്റെ നിലപാടുകൾ ശരിയല്ലെന്ന് പ്രസ്താവനയിൽ പറയുന്നു. കഠിനാധ്വാനത്തിലൂടെ നിയമപഠനം പൂർത്തിയാക്കുന്ന തങ്ങളുടെ ബിരുദദാന ചടങ്ങിൽ, പ്രതിഷേധിക്കുന്നവരോട് അവജ്ഞ കാണിക്കുന്നവർ അതിഥികളായി എത്തുന്നത് തങ്ങൾക്ക് അപമാനമാണെന്നും വിദ്യാർഥികൾ കൂട്ടിചേർത്തു.
Content Highlights: Over 700 NLSIU students and alumni signed a statement opposing the presence of CJI Surya Kant and BCI Chairman Manan Kumar Mishra at their convocation., Protest is in solidarity with NALSAR University students facing BCI enrollment blocks and unilateral actions., Students rejected BCI's claims that they were misled and demanded an unconditional apology from the BCI to NALSAR students.
Published: 15 Aug 2026, 09:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented