ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി 2027-28 അധ്യയന വർഷത്തേക്കുള്ള നാഷണൽ ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് (എൻ.എൽ.എസ്.എ.ടി.) പ്രവേശന വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ nls.ac.in-ൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 9-നാണ് ഇതുസംബന്ധിച്ച അറിയിപ്പ് സർവകലാശാല പുറത്തുവിട്ടത്.

To advertise here,

ബി.എ (ഓണേഴ്സ്), മൂന്ന് വർഷത്തെ എൽ.എൽ.ബി (ഓണേഴ്സ്), മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി (MPP), പി.എച്ച്.ഡി എന്നീ കോഴ്സുകളിലേക്കാണ് എൻ.എൽ.എസ്.എ.ടി വഴി പ്രവേശനം നൽകുന്നത്.

പ്രധാന വിവരങ്ങൾ:

  • അപേക്ഷ ആരംഭിക്കുന്നത്: 2026 നവംബർ മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം.

  • പരീക്ഷാ തീയതി: 2027 ഏപ്രിൽ 25 (ഞായറാഴ്ച). രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.

  • അധ്യയന വർഷ ആരംഭം: 2027 ജൂലൈ 1.

കോഴ്സുകളും വിവരങ്ങളും:

  1. ബി.എ (ഓണേഴ്സ്): മൂന്ന് വർഷത്തെ ബിരുദ കോഴ്സ്. ഗവേഷണത്തിന് താല്പര്യമുള്ളവർക്ക് നാലാം വർഷം കൂടി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഫൗണ്ടേഷൻ കോഴ്സുകൾ, മേജർ, മൈനർ, ഇലക്ടീവ്സ്, ലാംഗ്വേജ്, പ്രാക്ടിക്കൽ കോഴ്സുകൾ, ഇന്റേൺഷിപ്പ് എന്നിവ അടങ്ങിയതാണ് സിലബസ്.

  2. എൽ.എൽ.ബി (ഓണേഴ്സ്): ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്ക് നിയമ പഠനത്തിനായി അപേക്ഷിക്കാവുന്ന മൂന്ന് വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സ്.

  3. മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി (MPP): പബ്ലിക് പോളിസി, സോഷ്യൽ സയൻസ്, ലോ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സ്.

  4. പി.എച്ച്.ഡി: ലോ, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, പബ്ലിക് പോളിസി മേഖലകളിൽ പി.എച്ച്.ഡി ചെയ്യാം.

യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള അവസാന തീയതി, പരീക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.