
ന്യൂഡൽഹി: നിലമ്പൂര്‍ രാധ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എസ്.വി ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. കേസിലെ പ്രതികളായ ബിജു നായർ, ഷംസുദ്ദീൻ എന്നിവർക്കാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് നോട്ടീസയച്ചത്.
കേസിൽ സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും കൃത്യമായി വിലയിരുത്താതെയാണ് ഹൈക്കോടതി വിധി പുറപ്പടിവിച്ചതെന്നാണ് കേരളത്തിന്റെ വാദം. 2014-ലാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി അഞ്ച് മുതല്‍ രാധയെ കാണാതാവുകയായിരുന്നു. ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തി. അന്നു തന്നെ പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി ബിജു നായരും രണ്ടാം പ്രതി ഷംസുദ്ദീനുമാണ് പിടിയിലായത്. രഹസ്യ ബന്ധങ്ങള്‍ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയില്‍ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീന്റെ സഹായത്തോടെ രാധയെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയെന്നായിരുന്നു കേസ്.
ദൃക്ഷസാക്ഷികളില്ലാത്ത കേസില്‍ പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.
Content Highlights: Nilambur Radha murder case, Notice in appeal against High Court judgment
Published: 05 Jan 2024, 11:23 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented