കണ്ണൂർ: പി. ജയരാജൻ, ടി.വി. രാജേഷ് അടക്കമുള്ള 18 പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള സി.ബി.ഐ. കോടതി വിധിക്ക് പിന്നാലെ ഫേയ്സ്ബുക്കി കൂടി പ്രതികരണവുമായി അരിയിൽ ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ്. നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും നിയമപോരാട്ടം തുടരുമെന്നും ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് ഫേയ്സ്ബുക്കിൽ കുറിച്ചു.

To advertise here,

ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം:

നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാഅല്ലഹാ... നിയമ പോരാട്ടം തുടരും. കൂടെനിന്ന എല്ലാവർക്കും ഉമ്മ.

അരിയിൽ ഷുക്കൂർ വധക്കേസിൽ 31 പേരിൽ 13 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് അടക്കമുള്ള 18 പേരെയാണ് വെറുതെവിട്ടത്. 32-ാം പ്രതിയായിരുന്നു ജയരാജൻ. രാജേഷ് 33-ാം പ്രതിയും. ഇവരുൾപ്പെടെ 33 സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ വിചാരണ കാലയളവിൽ മരിച്ചിരുന്നു.