ന്യൂഡൽഹി : തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ റെക്കോഡ് ജൂൺ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തമാക്കും. പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4399 ദിവസങ്ങൾ അന്ന് മോദി പൂർത്തിയാക്കും.
പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ റെക്കോഡാണ് മോദി മറികടക്കുന്നത്. 1947 ഓഗസ്റ്റ് 15-നാണ് നെഹ്‌റു പ്രധാനമന്ത്രിയാകുന്നത്.
എന്നാൽ, തിരഞ്ഞെടുപ്പിലൂടെ ആദ്യ ലോക്‌സഭ നിലവിൽവരുന്നത് 1952 ഏപ്രിൽ 17-നാണ്. തുടർന്ന് പ്രധാനമന്ത്രിയായി 1952 മേയ് 13-ന് ജവാഹർലാൽ നെഹ്‌റു സത്യപ്രതിജ്ഞ ചെയ്തു. 1964 മേയ് 27-ന് അന്തരിക്കുന്നതുവരെ തുടർച്ചയായി 4398 ദിവസം അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു. 2014 മേയ് 26-നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.
Content Highlights: PM Narendra Modi completes 4399 consecutive days in office on June 10., Surpasses the previous record held by Jawaharlal Nehru., Nehru served 4398 consecutive days from 1952 to 1964., Modi assumed office on May 26, 2014.
Published: 05 Jun 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented