ന്യൂഡൽഹി: ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ചൗരിബസാർ മെട്രോസ്റ്റേഷന് സമീപം ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ചന്ദർപാൽ (60), വിജയ് കുമാർ (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

To advertise here,

വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു കെട്ടിടത്തിന്റെ സ്ലാബുകൾ തകർന്ന് രണ്ടുപേർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തവും ഉണ്ടായിരിക്കുന്നത്. പഴയൊരു വീടിന് മുകളിൽ പുതിയ നില നിർമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മേൽക്കൂരയുടെ ഒരു ഭാഗം തകരുകയും അതിനു മുകളിലുണ്ടായിരുന്ന സ്ലാബ് താഴേക്ക് പതിച്ചതുമാണ് അന്ന് ദുരന്തമുണ്ടാകാൻ കാരണം.