ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു.
മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ വിധവ സൊഹര്‍ബീ നല്കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്വത്തില്‍ ഒരു ഭാഗം വില്ക്കാന് ചാന്ദ് ഖാന് ജീവിച്ചിരിക്കേ കരാറുണ്ടാക്കിയിരുന്നതുകൊണ്ട് വിധവയ്ക്ക് അതില്‍ അവകാശമില്ലെന്ന വാദം സുപ്രീംകോടതി തള്ളി.
വില്‍പ്പനയ്ക്ക് കരാറുണ്ടാക്കി എന്നതുകൊണ്ട് ആ സ്വത്തില്‍ പരാതിക്കാരിക്കുള്ള അവകാശം ഇല്ലാതാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Content Highlights: Supreme Court clarifies inheritance rights for childless Muslim widows, upholding Bombay High Court`s ruling on a 1/4th share of husband`s property. Read details.
Published: 18 Oct 2025, 09:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented