
സ്വന്തം ലേഖകൻ: സർക്കാർമന്ത്രാലയങ്ങൾ കർത്തവ്യഭവനിലേക്ക് മാറിയതിനുപിന്നാലെ നോർത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളിൽ യുഗേ യുഗീൻ ഭാരത് മ്യൂസിയം (Yuge Yugeen Bharat Museum-നിത്യഹരിത ഭാരത് മ്യൂസിയം) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ഇതിനായി 3230 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചതായും 1.79 ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുള്ള മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതായിരിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പാരീസിലെ ലൂവ്ര് മ്യൂസിയം 73,000 ചതുരശ്ര മീറ്ററും ബ്രിട്ടീഷ് മ്യൂസിയം 70,000 ചതുരശ്രമീറ്ററുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടർച്ച, വൈവിധ്യം, സമ്പന്നത എന്നിവ പ്രതിഫലിപ്പിക്കുന്ന പ്രധാന പൈതൃകസ്ഥാപനമായിട്ടാണ് യുഗേ യുഗീൻ ഭാരത് മ്യൂസിയം വിഭാവനംചെയ്യുന്നത്. നോർത്ത്, സൗത്ത് ബ്ലോക്കുകളുടെ വാസ്തുവിദ്യാസവിശേഷതകളും പൈതൃകപ്രാധാന്യവും നിലനിർത്തിത്തന്നെയാവും മ്യൂസിയം വികസിപ്പിക്കുക.
യുഗേ യുഗീൻ ഭാരത് മ്യൂസിയം സ്ഥാപിക്കുമെന്ന് 2023 മേയ് 18-നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 2030-31 സാമ്പത്തികവർഷംവരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
Content Highlights: Yuge Yugeen Bharat Museum, spanning 1.79 lakh square meters, will surpass Paris's Louvre and British Museum in size, says Minister Ashwini Vaishnaw.
Published: 12 Nov 2026, 06:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented