ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വന്‍ മുന്നൊരുക്കങ്ങളോടെ പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തിന് തുടക്കം. എംപിമാര്‍ തമ്മില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചും പോളി കാര്‍ബണ്‍ ഷീറ്റുകള്‍ കൊണ്ട് ഓരോ എംപിമാരുടെയും ഇരിപ്പിടങ്ങള്‍ വേര്‍തിരിച്ചുമാണ് കോവിഡ് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചത്. മൊബൈല്‍ ആപ്പ് വഴിയാണ് ഹാജര്‍ രേഖപ്പെടുത്തുന്നത്.
കൃത്യമായ സാമൂഹിക അകലം പാലിക്കാന്‍ രാജ്യസഭയിലേയും ലോക്‌സഭയിലേയും ചേമ്പറുകളിലും ഗാലറികളിലും എം.പിമാര്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സൗകര്യാര്‍ഥം ചേമ്പറുകളില്‍ നാല് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഗാലറികളില്‍ ആറ് ചെറിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഓഡിയോ സംവിധാനങ്ങളും മറ്റും സ്ഥാപിച്ചിരുന്നു, അണുക്കളെയും വൈറസുകളേയും നശിപ്പിക്കാന്‍ രാജ്യസഭയിലെ എയര്‍ കണ്ടീഷന്‍ സിസ്റ്റത്തില്‍ അള്‍ട്രാവയലറ്റ് അണുനശീകരണികള്‍ സ്ഥാപിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
രാവിലെ 9മുതല്‍ ഒരു മണിവരെയാണ് രാജ്യസഭ ചേരുന്നത്. ഉച്ചക്ക് മൂന്ന് മുതല്‍ ഏഴുവരെ ലോക്‌സഭയും. എന്നാല്‍ ആദ്യദിവസം മാത്രം ലോക്‌സഭ രാവിലെ ഒമ്പതു മുതല്‍ ഒരു മണിവരെ ചേരും. എല്ലാ സഭാംഗങ്ങള്‍ക്കും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഞായറാഴ്ച കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി 17 ബില്ലുകള്‍ പരിഗണിക്കും. രാജ്യസഭാ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടക്കും. പുതുതായി രാജ്യസഭയിലെത്തിയ എം.വി. ശ്രേയാംസ്‌കുമാര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും.
തുടര്‍ന്ന്, ലോക്സഭയില്‍ ചോദ്യോത്തരവേളയും സ്വകാര്യബില്ലുകളും ഒഴിവാക്കുന്നതിനുള്ള പ്രമേയം പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിക്കും. മന്ത്രി നിര്‍മലാ സീതാരാമന്‍ ഉപധനാഭ്യര്‍ഥന അവതരിപ്പിക്കും. തുടര്‍ന്ന് ലോക്സഭയില്‍ 11 ബില്ലുകളും രാജ്യസഭയില്‍ ആറു ബില്ലുകളും പരിഗണിക്കും.
content highlights: MPs Separated By PolyCarbon Sheets As Parliament Begins
Published: 14 Sept 2020, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented