ന്യൂഡൽഹി: ബിഎസ്പി എംപി ഡാനിഷ് അലിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ ബിഎസ്പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
"പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചു' ബിഎസ്പി പ്രസ്താവനയിൽ വ്യക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്സഭയിൽ ബി.ജെ.പി. എം.പി. രമേഷ് ബിധുരി വർഗീയ പരാമർഷങ്ങൾ നടത്തി അപമാനിച്ചിരുന്നു. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.
ചന്ദ്രയാൻ മൂന്നിൻ്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾ ലോക്‌സഭയിൽ നടക്കുന്നതിനിടയാണ് ബിധുരി ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്. വിഷയത്തിൽ നിരവധി പ്രതിപക്ഷ എം.പിമാർ ബിധുരിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പിന്തുണ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തിൽ കഴിഞ്ഞ ദിവസം രമേഷ് ബിധുരി പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് മുന്നിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ബിഎസ്പി അധ്യക്ഷ മായാവതിയുമായി നല്ല ബന്ധത്തിലല്ലാത്ത ഡാനിഷ് അലി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
ബിഎസ്പി 'ഇന്ത്യ' സഖ്യത്തില്‍ ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് ഡാനിഷ് അലിക്ക്. എന്നാല്‍, ഇന്ത്യ സഖ്യത്തിലേക്കില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്.
നിലവില്‍ യു.പി.യിലെ അമ്രോഹ മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമാണ് ഡാനിഷ് അലി. 2019-ലാണ് ജനതാദള്‍-എസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം പാര്‍ട്ടിവിട്ട് മായാവതിയുടെ ബി.എസ്.പി.യില്‍ ചേര്‍ന്നത്
Content Highlights: MP Danish Ali expelled By Mayawati From Party
Published: 09 Dec 2023, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented