
അരുവിക്കര: റൂട്ട് കനാൽ ചികിത്സയ്ക്കിടെ റൂട്ട് കനാൽ ഉപകരണം പതിനേഴുകാരിയുടെ വയറ്റിലെത്തി. സംഭവത്തിൽ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ കുട്ടിയുടെ അമ്മ പോലീസിന് പരാതി നൽകി. അരുവിക്കര വട്ടക്കുളം തെക്കണത്ത് മേലേ ലെയ്‌ൻ ശിവാത്മികയിൽ സീമയാണ് അരുവിക്കരയിലെ ഒരു സ്വകാര്യ ദന്താശുപത്രിക്കെതിരേ പരാതി നൽകിയത്.
കഴിഞ്ഞ 31-ാം തീയതിയാണ് സംഭവം. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സീമ വൈകീട്ട് 4.15-ന് മകളെ റൂട്ട് കനാൽ ചികിത്സയ്ക്കായി ദന്താശുപത്രിയിൽ കൊണ്ടുവന്നശേഷം പരിചയമുള്ള ഒരു ജീവനക്കാരിയെ ഏൽപിച്ച് ബാങ്കിലേക്കു പോയി. അരമണിക്കൂറിനുള്ളിൽ മടങ്ങിവന്നപ്പോൾ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നു. തുടർന്ന് ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് ചികിത്സയ്ക്കിടെ കുട്ടിയുടെ വയറ്റിൽ മൂർച്ചയുള്ള ഉപകരണം പോയതായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ അരുവിക്കരയിലെ ഒരു സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതായും അറിയുന്നത്.
കരകുളത്തെ ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിൽ കുട്ടിയുടെ ആമാശയത്തിൽ ഉപകരണം തറച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ വിദഗ്‌ധചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാകർത്താക്കളെ അറിയിക്കാതെ ഇരുചക്രവാഹനത്തിലാണ് കുട്ടിയെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നും ദന്താശുപത്രിയിലെ ഡോക്ടർ കുട്ടിയെ വായിൽ വിരലിട്ട് ഛർദിക്കാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Content Highlights: A 17-year-old girl swallowed a sharp root canal instrument during a dental procedure at an Aruvikkara clinic., X-rays at a Karukulam hospital confirmed the tool was lodged in her stomach., The victim's mother filed a police complaint citing medical negligence and lack of parental consent during transfer., The patient was later shifted to Thiruvananthapuram for advanced medical care.
Published: 08 Nov 2026, 06:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented