
ഗൂഡല്ലൂർ: റിവാൾഡോയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും മെഴുകുതിരികത്തിച്ചും മസിനഗുഡിക്കാരുടെ ആദരം. മസിനഗുഡി വാഴത്തോട്ടം പ്രദേശത്തെ കാട്ടിനുള്ളിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ റിവാൾഡോയെന്ന കാട്ടുകൊമ്പനാണ് അത് തീറ്റതേടിയും മറ്റുമായെത്താറുണ്ടായിരുന്ന ജനവാസകേന്ദ്രത്തിലുള്ളവർ ആദരമർപ്പിച്ചത്. പതിമ്മൂന്നിനാണ് ആന ചരിഞ്ഞത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് 2021-ൽ കാട്ടുകൊമ്പനെ പിടികൂടി നടത്തിയ വൈദ്യപരിശോധനയ്ക്കുശേഷം മുതുമലയിലെ വനാന്തരത്തിൽ റേഡിയോകോളർ ഘടിപ്പിച്ച് വനംവകുപ്പധികൃതർ വിട്ടയച്ചിരുന്നു.
എന്നാൽ, മസിനഗുഡിയിലേയ്ക്ക് വീണ്ടും കാട്ടാനയെത്തുന്നത് പതിവായി. ഇതേത്തുടർന്ന് കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക വനംവകുപ്പ് സംഘത്തെ നിയോഗിച്ചു. എന്നാൽ അതിനുശേഷം, 2025 ഒക്ടോബർ മാസത്തോടെ കാട്ടുകൊമ്പനുമായുള്ള റേഡിയോകോളർ ബന്ധം നഷ്ടപ്പെട്ടു.
ജനുവരിയിൽ വാഴത്തോട്ടം പ്രദേശത്ത് വീണ്ടും കാട്ടാനയെത്തിയെങ്കിലും രോഗബാധയേൽക്കുകയായിരുന്നു. ഫെബ്രുവരി പത്തുമുതൽ കാട്ടാനയ്ക്ക് വനംവകുപ്പ് ചികിത്സ നൽകിയെങ്കിലും പതിമ്മൂന്നിന് ചരിഞ്ഞു.
പ്രായമായ ആനയെന്നതും മറ്റു കാട്ടുകൊമ്പൻമാരുടെ കുത്തേറ്റുണ്ടായ മുറിവും റിവാൾഡോയുടെ മരണത്തിന് കാരണമായി. റിവാൾഡോവിന് ഉചിതമായ സ്മാരകമൊരുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനും ജില്ലാഭരണകൂടത്തിനും നിവേദനവും നൽകിയിട്ടുണ്ട് പ്രദേശവാസികൾ.
Content Highlights: Masiangudi residents pay tribute to Rivaldo, the beloved wild elephant. Learn about his life, illness, and the community`s efforts for a memorial.
Published: 22 Feb 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented