പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഹാറില്‍ മഹാ ജംഗിള്‍ രാജ് ആണെന്ന് അദ്ദേഹം ആരോപിച്ചു. മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ്ങിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തേജസ്വി.
ആ സംഭവം നടന്ന രീതി അനുസരിച്ച്, അത് സംഭവിക്കുക തന്നെ ചെയ്യുമായിരുന്നു. ഇന്ന് പ്രധാനമന്ത്രി വരികയാണ്. രോഹ്താസില്‍ ഒരു അച്ഛനും മകനും കൊല്ലപ്പെട്ടു. മഹാ ജംഗിള്‍ രാജ് ആണ് നടക്കുന്നത്. പക്ഷേ പ്രധാനമന്ത്രി മോദിക്ക് ഇതൊന്നും കാണാന്‍ കഴിയില്ല, തേജസ്വി പറഞ്ഞു. നവംബര്‍ പതിനാലാം തീയതി മഹാഗഢ്ബന്ധന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും സത്യപ്രതിജ്ഞ നവംബര്‍ 18-ന് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 26 മുതല്‍ ജനുവരി 26 വരെയുള്ള സമയത്ത്, ജാതി-മത ഭേദമന്യേ സകല ക്രിമിനലുകളെയും ജയിലിലാക്കുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച മൊകാമയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ദുലാര്‍ ചന്ദ് യാദവ് എന്ന ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. അനന്ത് സിങ്ങാണ് കൊലപാതകത്തിന് പിന്നിലെന്നാണ് യാദവിന്റെ കുടുംബത്തിന്റെ ആരോപണം. ഞായറാഴ്ച പുലര്‍ച്ചെ അനന്ത് സിങ്ങിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: maha jungle raj in bihar tejashwi yadav criticises nda
Published: 02 Nov 2025, 02:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented