ലഖ്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപതുപേർക്ക് ദാരുണാന്ത്യം. യമുന എക്സ്പ്രസ്വേയിൽ ബുധനാഴ്ച രാത്രിയാണ് അപകടം. 35 യാത്രക്കാരുമായി പോയ ബസിൽ പെട്ടെന്ന് തീപ്പിടിത്തമുണ്ടാകുകയായിരുന്നു.
ബസിന്റെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ പൊട്ടിത്തെറിയുണ്ടായതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുണ്ടായതോടെ എൻജിന്റെ ലൂബ്രിക്കേഷൻ ഓയിലിന് തീപിടിക്കുകയും ഇത് അതിവേഗം പടരുകയും ചെയ്തുവെന്നാണ് നിഗമനമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
നോയ്ഡയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യമുന എക്സ്പ്രസ്വേയിലൂടെ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ ബസിന്റെ ജനാലവഴി ചാടി രക്ഷപ്പെടാൻ പല യാത്രക്കാരും ശ്രമിച്ചിരുന്നു. അപകടത്തിന്റെ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേനയും ജെവാർ സ്റ്റേഷനിൽനിന്നുള്ള പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ദുരന്തത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി നേരുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: A sleeper tourist bus caught fire on the Yamuna Expressway in Greater Noida, resulting in the tragic death of nine people, including a woman.
Published: 24 Sept 2026, 09:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented