മംഗളൂരു: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ രണ്ട് കരാര്‍ ജീവനക്കാരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. യു.പി. സ്വദേശികളായ രോഹിത്, സാന്‍ട്രി എന്നിവരാണ് അറസ്റ്റിലായത്.
മാല്‍പെ യൂണിറ്റില്‍ ഇന്ത്യന്‍ നാവികസേനയ്ക്കും കപ്പലുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. കപ്പല്‍ നിര്‍മാണം, കപ്പലിലെ നാവിക ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇരുവരും പാകിസ്താനിലേക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. രോഹിത് മുന്‍പ് കേരളത്തിലും ജോലി ചെയ്തിരുന്നു.
കപ്പല്‍ശാലയില്‍ മുന്‍പും സുരക്ഷാവീഴ്ച
കൊച്ചി: പാകിസ്താന് അനുകൂലമായി ചാരവൃത്തി നടത്തിയെന്നാരോപിച്ച് കൊച്ചി കപ്പല്‍ശാല മംഗലാപുരം മാല്‍പെ യൂണിറ്റിലെ രണ്ട് ജീവനക്കാരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ കൊച്ചി കപ്പല്‍ശാലയിലും സുരക്ഷ ശക്തമാക്കി. മുന്‍പ് കൊച്ചി കപ്പല്‍ശാലയിലും സുരക്ഷാവീഴ്ച കണ്ടെത്തിയിരുന്നു.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രങ്ങള്‍ ഒരു സാമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് കരാര്‍ ജീവനക്കാരന്‍ പങ്കുവെച്ചിരുന്നു. 2023-ലായിരുന്നു സംഭവം. കപ്പല്‍ശാല സുരക്ഷാവിഭാഗം മേധാവി പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കരാര്‍ ജീവനക്കാരനായ മലപ്പുറം സ്വദേശിയാണ് അന്ന് പിടിയിലായത്.
കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കേ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം റിപ്പോര്‍ട്ട് ചെയ്തത് 2019-ലായിരുന്നു. ഹാര്‍ഡ് ഡിസ്‌കുകള്‍, മൈക്രോ പ്രോസസറുകള്‍, റാമുകള്‍ എന്നിവയും കേബിളുകളും കപ്പലില്‍നിന്ന് മോഷണം പോയിരുന്നു. ഈ രണ്ട് കേസുകളും പിന്നീട് എന്‍ഐഎ ഏറ്റെടുത്തിരുന്നു.
Content Highlights: Two contract workers at Kochi Shipyard`s Malpe unit arrested for allegedly spying for Pakistan. Police seized sensitive naval information. Read more.
Published: 22 Nov 2025, 06:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented