ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽവേ ഇടനാഴികളടക്കം ഏഴ് അതിവേഗറെയിൽപ്പാതകൾ പ്രഖ്യാപിച്ച കേന്ദ്രബജറ്റിൽ കേരളമില്ല. സംസ്ഥാനത്ത് അതിവേഗ റെയിൽ ഇടനാഴി പദ്ധതിക്കായി മെട്രോമാൻ ഇ. ശ്രീധരൻ പൊന്നാനിയിൽ പുതിയ ഓഫീസ് തുടങ്ങാനിരിക്കേയാണ് കേരളത്തെ തഴഞ്ഞത്.
അതേസമയം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പുതിയ അതിവേഗ റെയിൽ ഇടനാഴി പദ്ധതി വരുമ്പോൾ കേരളമുൾപ്പെടെ ദക്ഷിണേന്ത്യക്കാകെ പ്രയോജനം ചെയ്യുമെന്ന് ബജറ്റിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കേരളത്തിനായി പല പദ്ധതിനിർദേശങ്ങൾ പരിഗണനയിലുണ്ടെന്നും തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തിൽ കേരളത്തിന്റെ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിവേഗ പാതാനിർമാണത്തിന്റെ സാങ്കേതികവിദ്യകളുടെ വിശദാംശങ്ങൾ മൂന്നുമാസത്തിനകം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ അഹമ്മദാബാദ്-മുംബൈ പാതയിൽ അതിവേഗ റെയിൽ ഇടനാഴി പദ്ധതി പുരോഗമിക്കുകയാണ്. ഇതിനുപുറമേ വിവിധ സംസ്ഥാനങ്ങളെയും ജില്ലകളെയും ബന്ധപ്പെടുത്തിയുള്ള രണ്ട് പ്രത്യേകം ചരക്കുറെയിൽ ഇടനാഴികളും നിർമാണത്തിലാണ്. അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
എന്നാൽ, റെയിൽവേ ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നൽകിയില്ല. പകരം മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേയെന്നും അപ്പോൾ അവർക്ക് അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേയെന്നുമാണ് മന്ത്രി ചോദിച്ചത്.
Content Highlights: Union Budget's Rail Initiatives: Focus on Inter-State Connectivity, Kerala's Role Unclear
Published: 02 Feb 2026, 08:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented