ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു. നാല് വിദ്യാർഥിനികളും ഒരു വനിതാ വാർഡനുമാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണസംഭവം.
തിരുവണ്ണാമലൈക്ക് സമീപമുള്ള പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വിദ്യാർഥിനികളും വാർഡനുമാണ് മുങ്ങിമരിച്ചത്. ഈ കേന്ദ്രത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ നാല് വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്.
ദീപാവലി പ്രമാണിച്ച് വിദ്യാർഥിനികൾക്ക് അവധി നൽകിയിരുന്ന സമയത്താണ് അപകടമുണ്ടായത്. നാല് വിദ്യാർഥിനികളും സംരക്ഷണ കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയോടൊപ്പം കുളിക്കാനായി സമുത്തിരം തടാകത്തിലേക്ക് പോയതായിരുന്നു. എന്നാൽ, കുളിക്കുന്നതിനിടെ വിദ്യാർഥിനികൾ അബദ്ധത്തിൽ തടാകത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡൻ തേന്മൊഴിയും മുങ്ങിമരിച്ചത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെടുത്തു.
Published: 09 Nov 2026, 06:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented