ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടേയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന മുന്‍ ട്വിറ്റര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തതില്‍ പ്രതികരണവുമായി എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സമ്മര്‍ദ്ദമുണ്ടായതിനാലാണ് അവര്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് നിരോധിച്ചതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
'പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ മുഴുവന്‍ ഭരണസംവിധാനങ്ങളും ട്വിറ്റര്‍ സി.ഇ.ഒയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മാധ്യമസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും എവിടെ? പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്തുടനീളം വിഷയമുയര്‍ത്തും', കെ.സി. വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരുന്നു. 2021-ലായിരുന്നു രാഹുലിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്.
'കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മദര്‍ദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെ ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര്‍ മുന്നറിയിപ്പു നല്‍കി', എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍.
Content Highlights: kc venugopal Jack Dorsey twitter rahul gandhi account
Published: 13 Jun 2023, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented