ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് വിടപരാനൊരുങ്ങി എം.പിമാര്‍. മന്ദിരത്തിന്റെ പ്രൗഢമായ പൈതൃകത്തോടുള്ള ആദരവ് അര്‍പ്പിക്കാന്‍ ചൊവ്വാഴ്ച ലോക്‌സഭയിലേയും രാജ്യസഭയിലേയും എല്ലാ അംഗങ്ങളും പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രത്യേക യോഗം ചേരും.
യോഗത്തിനു മുമ്പ് മന്ദിരത്തിനു മുന്നില്‍ അംഗങ്ങള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും ലോക്‌സഭ സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുണ്ട്. യോഗത്തിനു ശേഷമാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അംഗങ്ങള്‍ പ്രവേശിക്കുക. ചൊവ്വാഴ്ച രാവിലെ 9.30 മുതലാകും എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കല്‍. എല്ലാ അംഗങ്ങളും സന്നിഹിതരാകണമെന്ന് സെക്രട്ടറി ജനറല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. തുടര്‍ന്നാകും 11 മണിയോടെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങ്.
ഏറെ വൈകാരികതയോടാണ് പഴയ മന്ദിരത്തോട് വിട പറയുന്നത് എന്നായിരുന്നു അഞ്ച് ദിവസം നീളുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. പല വാദപ്രതിവാദങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും ഒരു കുടുംബമാണെന്ന വികാരം എക്കാലവും മന്ദിരം നിലനിര്‍ത്തിയിരുന്നുവെന്നും മോദി പറഞ്ഞു. ദരിദ്ര കുടുംബത്തില്‍ നിന്നൊരാള്‍ക്ക് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് കെട്ടിടവുമായുള്ള തങ്ങളുടെ ഓര്‍മകളും അനുഭവങ്ങളും നിറഞ്ഞ കൈയെഴുത്ത് കുറിപ്പുകള്‍ പങ്കുവെച്ചാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പത്ത് വനിത എം.പിമാര്‍ പഴയ കെട്ടിടത്തോട് ഗുഡ്‌ബൈ പറഞ്ഞത്.
ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തിയത്. പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനായി പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പാര്‍ലമെന്റ്ംഗങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
Content Highlights: parliament, old parliament building, new parliament, parliament of india
Published: 18 Sept 2023, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented