ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ഒരാള്‍ മരം കയറിയും മതില് ചാടിക്കടന്നും പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം നടന്നത്. റെയില്‍ ഭവന്റെ ഭാഗത്ത് നിന്ന് മതില് ചാടിക്കടന്നാണ് ഇയാള്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം. പിടിയിലായ ആളെ ചോദ്യം ചെയ്ത് വരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും സമാനമായ സുരക്ഷാ വീഴ്ചയുണ്ടായിരുന്നു. അന്ന് 20 വയസ്സിനോടടുത്ത് പ്രായമുള്ള ഒരാള്‍ പാര്‍ലമെന്റിന്റെ മതില് കയറി അനക്സ് കെട്ടിട വളപ്പിലേക്ക് ചാടിക്കടക്കുകയായിരുന്നു. സംഭവത്തിന്റേതെന്ന് കരുതുന്ന ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഷോര്‍ട്സും ടീ-ഷര്‍ട്ടും ധരിച്ച പ്രതിയെ സായുധരായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരിക്കുന്നത് ഇതില്‍ കാണാമായിരുന്നു. പരിശോധനയില്‍ ഇയാളില്‍ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല.
Content Highlights: Security Breach at Indian Parliament: Intruder Apprehended After Scaling Wall
Published: 22 Aug 2025, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented