
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്കുന്ന കോവിഡ് വാക്സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്.
രണ്ട് ഡോസായി വാക്സിന് എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്സിന് നല്കാന് കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി ഈ വാക്സിന് സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്സിന് സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. മൂക്കിലൂടെ നല്കുന്ന കോവിഡ് വാക്സിന് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
Content Highlights: India's first nasal COVID-19 vaccine 'iNCOVACC'
Published: 26 Jan 2023, 04:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented