ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം, ഉറിയിലെ ജലവൈദ്യുത നിലയം ആക്രമിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്റെ ആക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സംരക്ഷണ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF) ആയിരുന്നു. 2025 മെയ് ഏഴിന് രാത്രിയിലാണ് പാകിസ്താന്റെ ആക്രമണം ഉണ്ടായത്. സൈനിക കേന്ദ്രങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. ഉറിയിലെ അണക്കെട്ടും ജലവൈദ്യുത നിലയവും ആക്രമണത്തിനിരയായി. നിയന്ത്രണരേഖയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഹൈഡ്രോഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്പിസി) കേന്ദ്രത്തിലെ സിഐഎസ്എഫ് സൈനികര്‍ പെട്ടെന്ന് സജ്ജരായി ആക്രമണത്തെ നേരിടുകയായിരുന്നു.
കനത്ത വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായിരുന്നിട്ടും, കമാന്‍ഡന്റ് രവി യാദവിന്റെയും ഡെപ്യൂട്ടി കമാന്‍ഡന്റിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥാപനങ്ങളെയും ചുറ്റുമുള്ള ടൗണ്‍ഷിപ്പിനെയും സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാകിസ്താന്‍ അയച്ച ഡ്രോണുകളെ നിര്‍വീര്യമാക്കി. സാധ്യതയുള്ള നാശനഷ്ടങ്ങള്‍ തടയുന്നതിനായി ആയുധങ്ങള്‍ വേഗത്തില്‍ പുനര്‍വിതരണം ചെയ്ത് ആയുധശേഖരങ്ങള്‍ സുരക്ഷിതമാക്കി. ഷെല്ലുകള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം പതിച്ചപ്പോള്‍, നടന്നുകൊണ്ടിരിക്കുന്ന ഷെല്ലാക്രമണത്തിനിടയിലും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വീടുകള്‍ തോറും കയറി സാധാരണക്കാരെ ഒഴിപ്പിച്ചു. സ്ത്രീകളും, കുട്ടികളും, എന്‍എച്ച്പിസി ജീവനക്കാരും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചു.
സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും സന്നദ്ധതയും കാരണം നിര്‍ണായകമായ ഉറി വൈദ്യുത നിലയം സംരക്ഷിക്കാന്‍ സാധിച്ചു. ഇന്റലിജന്‍സ് ശൃംഖല ശക്തമായിരുന്നുവെന്നും സൈനികര്‍ തയ്യാറായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാകിസ്താന്റെ ആക്രമണത്തില്‍ വൈദ്യുത നിലയത്തിന്റെ സമീപമുള്ള സാധാരണക്കാരുടെ താമസസ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഈ സംഭവത്തില്‍ കൃത്യനിര്‍വ്വഹണം നടത്തിയ 19 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജനറലിന്റെ പുരസ്‌കാരം ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ സിഐഎസ്എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് സമ്മാനിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ആര്‍മി ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. നാലുദിവസം നീണ്ടുനിന്ന സൈനിക സംഘര്‍ഷത്തില്‍ പാക് വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും ഇന്ത്യ തകര്‍ത്തിരുന്നു.
Content Highlights: CISF thwarts Pakistan`s attempt to attack Uri hydroelectric power plant after Operation Sindoor. Learn how brave officers saved lives and infrastructure.
Published: 26 Nov 2025, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented