ന്യൂഡൽഹി: 2025 മേയ് മാസത്തിൽ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനികനീക്കത്തിനിടെ ഇന്ത്യയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-400 എവിടെയാണെന്ന് കണ്ടെത്താൻ പാകിസ്താൻ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് വെസ്റ്റേൺ എയർ കമാൻഡിന് നേതൃത്വം നൽകിയ റിട്ടയേർഡ് എയർ മാർഷൽ ജിതേന്ദ്ര മിശ്രയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അന്ന് റഷ്യൻ നിർമിത എസ്-400 സംവിധാനം ഒരുക്കിയ പ്രതിരോധത്തെത്തുടർന്ന് പാകിസ്താന്റെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യൻ അതിർത്തിയുടെ 200 കിലോമീറ്റർ പരിധിയിൽ പോലും അടുക്കാൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ 'സുദർശന ചക്ര' എന്നറിയപ്പെടുന്ന ഈ മിസൈൽ പ്രതിരോധ സംവിധാനം ഭീഷണിയായതോടെയാണ് ഇതിന്റെ സ്ഥാനം കണ്ടെത്താൻ പാകിസ്താൻ ചാരന്മാരുടെ സഹായം തേടിയത്. മറ്റ് ചില രാജ്യങ്ങളുടെ ഉപഗ്രഹ സഹായവും പാകിസ്താന് ലഭിച്ചിരുന്നു. ചൈനയാണ് പാകിസ്താന് തത്സമയ വിവരങ്ങൾ കൈമാറിയതെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എയർ മാർഷൽ വെളിപ്പെടുത്തി.
പഹൽഗാമിൽ 25 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടപ്പാക്കിയത്. മേയ് ഏഴിന് ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ എന്നിവരുടെ ഒൻപത് ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തതോടെ പാകിസ്താൻ സംഘർഷം കടുപ്പിച്ചു. തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും പാകിസ്താന്റെ റഡാർ സംവിധാനങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും തകർക്കുകയും ചെയ്തു. ഇതോടെ അവാക്സ് വിമാനത്തെ പാകിസ്താൻ വിന്യസിച്ച് ഇതിനെ പ്രതിരോധിക്കാനുള്ള നീക്കം നടത്തി. എന്നാൽ ഇന്ത്യൻ അതിർത്തിയിൽനിന്ന് 314 കിലോമീറ്റർ അകലെവെച്ച് എസ്-400 ഉപയോഗിച്ച് ഇന്ത്യ ഈ അവാക്സ് വിമാനം വെടിവെച്ചിട്ടിരുന്നു.
മെയ് 10-ന് വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ നേതൃത്വത്തിൽ ലഷ്കറെ തൊയ്ബയുടെ മുരിദ്കെയിലെ ആസ്ഥാനവും പാകിസ്താന്റെ 11 സൈനിക താവളങ്ങളും ഇന്ത്യ തകർത്തിരുന്നു. ഇതോടെ പാകിസ്താൻ മണിക്കൂറുകൾക്കകം വെടിനിർത്തലിന് സമ്മതിക്കുകയായിരുന്നു.
Content Highlights: Pakistan deployed spies and sleeper cells to locate India's S-400 defense system during Operation Sindoor in May 2025., China provided real-time satellite data to assist Pakistan in tracking the S-400 system., Operation Sindoor was launched in retaliation for the Pahalgam terror attack that killed 25 tourists., India successfully targeted a Pakistani AWACS air
Published: 27 Aug 2026, 06:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented