
ന്യൂഡൽഹി: 2026 ലെ കേന്ദ്ര ബജറ്റ് അവതരണ തീയതി സംബന്ധിച്ച് ആകാംക്ഷ തുടരുകയാണ്. എല്ലാ കൊല്ലവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2017 മുതൽ ഇതാണ് രീതി. എന്നാൽ ഇക്കൊല്ലം ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ് എന്നതാണ് ആകാംക്ഷയ്ക്ക് കാരണം.
2025-26 കേന്ദ്ര ബഡ്ജറ്റ് ജനുവരി 31 ശനിയാഴ്ച അവതരിപ്പിക്കുമോ, അതോ ഫെബ്രുവരി 2 തിങ്കളാഴ്ച അവതരിപ്പിക്കുമോ, അതോ ഫെബ്രുവരി ഒന്ന് ഞായറാഴ്ച അവതരിപ്പിക്കുമോ എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
2017-ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആണ് ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്ന രീതി ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി ഒന്ന് ശനിയാഴ്ചയായിരുന്നു.
1999 ഫെബ്രുവരി 28-ന് അന്നത്തെ ധനമന്ത്രി യശ്വന്ത് സിൻഹ ഞായറാഴ്ചയാണ് ബജറ്റ് അവതരിപ്പിച്ചത്. വൈകുന്നേരം 5 മണിക്ക് പകരം രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന രീതിയും അദ്ദേഹം ആരംഭിച്ചു.
ഈ വർഷം ഫെബ്രുവരി ഒന്നിന് സന്തോഷ് രവിദാസ് ജയന്തിയും കൂടിയാണ്. കൂടാതെ, സർക്കാർ ഓഫീസുകളും സ്റ്റോക്ക് മാർക്കറ്റും ഞായറാഴ്ചകളിൽ അവധിയാണ്. പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
Content Highlights: Curious about the India Union Budget 2025 date? Learn why Feb 1st, a Sunday this year, creates uncertainty and potential alternatives. Get insights on budget history and decisions.
Published: 20 Dec 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented