ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ വിതരണത്തിനായി ശീതീകരണ യൂണിറ്റുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചർച്ച നടത്തും. ആദ്യഘട്ട ചർച്ചകൾക്കായി ശീതീകരണ യൂണിറ്റുകൾ നിർമിക്കുന്ന ലക്സംബർഗിലെ ബി മെഡിക്കൽ സിസ്റ്റംസ് കമ്പനി അധികൃതർ ശനിയാഴ്ച ഇന്ത്യയിലെത്തും.
കേന്ദ്ര ആരോഗ്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം പ്രതിനിധികളുമായും നീതി ആയോഗ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഉന്നതതല ചർച്ചകൾക്ക് ശേഷം വാക്സിൻ വികസിപ്പിക്കുന്ന ഭാരത് ബയോടെക്, പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡൻ ബയോടെക് പാർക്ക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായും സംഘം ചർച്ച നടത്തും.
മൈനസ് 80 ഡിഗ്രി താപനിലയിൽ വരെ വാക്സിൻ ശേഖരിക്കാനുള്ള സാങ്കേതിക വിദ്യ ബി മെഡിക്കൽ സിസ്റ്റംസിനുണ്ട്. പ്രാഥമിക ചർച്ചകൾക്ക് ശേഷം ഗുജറാത്തിൽ പുതിയ നിർമാണ കേന്ദ്രം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് കൂടുതൽ സമയമെടുക്കും. അതിനിടെ ഇന്ത്യയുടെ കോവിഡ് വാക്സിൻ തയ്യാറായാൽ അവയുടെ വിതരണത്തിനായി ശീതീകരണ ബോക്സുകൾ ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.
കോവിഡ് വാക്സിൻ ശേഖരണത്തിനും അവയുടെ വിതരണത്തിനും ശീതീകരണ യൂണിറ്റുകൾ അത്യാവശ്യമാണ്, രാജ്യത്തെ വാക്സിൻ പരീക്ഷണം പൂർത്തിയായാലും അവയുടെ വിതരണത്തിന് ആവശ്യമായ തോതിൽ ശീതീകരണ യൂണിറ്റുകൾ ലഭ്യമാക്കുക എന്നത് കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് വിദേശകമ്പനിയുടെ സഹായത്തോടെ പര്യാപ്തമായ ശീതീകരണ യൂണിറ്റുകൾ സജ്ജമാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.
കഴിഞ്ഞ മാസം ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലും നരേന്ദ്ര മോദിയും തമ്മിൽ നടന്ന സംഭാഷണത്തിനിടെ വാക്സിൻ വിതരണത്തിലെ വെല്ലുവിളിയെക്കുറിച്ച് മോദി ചൂണ്ടിക്കാണിച്ചിരുന്നു. ബി മെഡിക്കൽ സിസ്റ്റംസിലൂടെ ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സേവ്യാർ ബെറ്റൽ ഇന്ത്യയ്ക്ക്സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കമ്പനി പ്രതിനിധികൾ ഇന്ത്യയിലെത്തുന്നത്.
content highlights:India begins talks with Luxembourg firm on cold chain for Covid vaccine
Published: 04 Dec 2020, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented