2022-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അധിക വിഹിതമടച്ച് ഉയര്‍ന്ന പെന്ഷന് നേടാന്‍ 17.5 ലക്ഷത്തോളം പേര് അപേക്ഷിച്ചെങ്കിലും അതിന് യോഗ്യത നേടിയത് നാലുലക്ഷത്തില്‍ താഴെപ്പേര്‍ മാത്രമാണ്.

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അംഗങ്ങളുടെ മിനിമം പെൻഷൻ 1,000 രൂപയിൽനിന്ന് ഗണ്യമായി വർധിപ്പിക്കണമെന്ന ദീർഘകാലാവശ്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ഇ.പി.എഫ്.ഒ.യുടെ കേന്ദ്ര ട്രസ്റ്റീ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച സൂചനയുണ്ടായത്.
2014-ലാണ് ഇ.പി.എഫ്. അംഗങ്ങൾക്ക് മിനിമം പെൻഷൻ നടപ്പാക്കുകയും 1,000 രൂപ നിശ്ചയിക്കുകയും ചെയ്തത്. 82 ലക്ഷത്തിലേറെ വരുന്ന പി.എഫ്. പെൻഷൻകാരിൽ ഏതാണ്ട് 37 ലക്ഷവും മിനിമം തുകയാണ് കൈപ്പറ്റുന്നത്. അതിനാൽ മിനിമം പെൻഷൻ 7,500 രൂപയെങ്കിലുമാക്കണമെന്നാണ് ആവശ്യം. എന്നാൽ, 1,000 രൂപ നൽകുന്നതുതന്നെ ബജറ്റ് പിന്തുണയോടെയാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
ഈമാസം 19-ന് നടന്ന കേന്ദ്ര ട്രസ്റ്റീ ബോർഡ് യോഗത്തിൽ തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയോട് ബി.എം.എസും സി.ഐ.ടി.യു.വും ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനാ പ്രതിനിധികൾ മിനിമം പെൻഷൻ വർധിപ്പിക്കുന്ന കാര്യം വീണ്ടും ഉന്നയിച്ചു. ഇത് പരിഗണനയിലുണ്ടെന്ന 'പോസിറ്റീവ്' മറുപടിയാണ് മന്ത്രിയിൽനിന്ന് ലഭിച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത സി.ഐ.ടി.യു. ദേശീയ സെക്രട്ടറി ആർ. കരുമാലൈയ്യൻ പറഞ്ഞു. അതേസമയം, വർധന എത്രയാകുമെന്നോ എപ്പോഴുണ്ടാകുമെന്നോ മന്ത്രി പറഞ്ഞില്ല.
രാജ്യത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ഇ.പി.എഫ്. പെൻഷൻകാരിൽ 57 ശതമാനം പേർക്കും ലഭിക്കുന്നത് 9,000 രൂപയിൽ താഴെയാണ്. 2022-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അധിക വിഹിതമടച്ച് ഉയർന്ന പെൻഷൻ നേടാൻ 17.5 ലക്ഷത്തോളം പേർ അപേക്ഷിച്ചെങ്കിലും അതിന് യോഗ്യത നേടിയത് നാലുലക്ഷത്തിൽ താഴെപ്പേർ മാത്രമാണ്.
അതേസമയം, അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ നൽകുന്നതിനെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ശക്തമായി എതിർക്കുന്ന ഇ.പി.എഫ്.ഒ.യുടെ സ്വന്തം ജീവനക്കാർക്ക് ശരാശരി 37,045 രൂപ പെൻഷൻ ലഭിക്കുന്നുണ്ട്. ഇവർ കേന്ദ്ര സിവിൽ സർവീസസ് ചട്ടത്തിന് കീഴിലാണെന്നതാണ് കാരണം.
Content Highlights: EPF Pension hike demand, Employees,
Published: 23 Nov 2026, 05:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented