
Image courtesy: https://www.epfindia.gov.in/site_en/index.php
ന്യൂഡൽഹി: ഇ.പി.എഫ്. അംഗങ്ങൾക്ക് അർഹമായ ഉയർന്ന പെൻഷൻ വെട്ടിക്കുറയ്ക്കുന്ന ’പ്രോ റേറ്റാ’ രീതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മൂന്ന് ഹൈക്കോടതികൾ വിധിച്ചിച്ചിട്ടും പെൻഷൻകാർക്ക് ആശ്വാസമകലെ.
പെൻഷൻ ഗണ്യമായി കുറയ്ക്കാൻ ഇ.പി.എഫ്.ഒ. അവലംബിക്കുന്ന പ്രോ റേറ്റാ രീതിക്കെതിരായ മൂന്നാമത്തെ ഹൈക്കോടതി വിധിയാണ് കൽക്കട്ട ഹൈക്കോടതിയുടേത്. നേരത്തേ ഹിമാചൽ ഹൈക്കോടതിയും പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയും പ്രോ റേറ്റക്കെതിരേ കടുത്ത വിമർശനമുന്നയിച്ചുകൊണ്ട് റദ്ദാക്കിയിരുന്നു. എന്നാൽ അവയിലെല്ലാം അപ്പീൽ നൽകിക്കൊണ്ട് പ്രോ റേറ്റയെ പ്രതിരോധിക്കുന്ന നിലപാടാണ് ഇ.പി.എഫ്.ഒ. സ്വീകരിക്കുന്നത്. അതിനാൽ, അനുകൂല വിധികളുണ്ടായിട്ടും പെൻഷൻകാർക്ക് ഗുണമുണ്ടായിട്ടില്ല.
ഉയർന്ന പെൻഷൻ കണക്കാക്കാൻ പ്രോ റേറ്റാ രീതി അവലംബിക്കണമെന്ന് നിർദേശിച്ചുകൊണ്ട് ഇ.പി.എഫ്.ഒ. (എംപ്ലോയീസ് േപ്രാവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) 2024 ഫെബ്രുവരി 14-ന് അയച്ച കത്താണ് കൽക്കട്ടാ ഹൈക്കോടതി റദ്ദാക്കിയത്. ശബ്ദാർനഗർ എജുക്കേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി.
പ്രോ റേറ്റ അന്യായമാണെന്ന് ഹിമാചൽപ്രദേശ് ഹൈക്കോടതി കഴിഞ്ഞവർഷം വിധിച്ചെങ്കിലും ഇ.പി.എഫ്.ഒ.യുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. മേയ് 27-ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയും പ്രോ റേറ്റ റദ്ദാക്കിയെങ്കിലും അതിനെതിരേ ഇ.പി.എഫ്.ഒ. അപ്പീൽ നൽകി. ഇത് നവംബർ അവസാനം പരിഗണിച്ചേക്കും. സ്വാഭാവികമായും കൽക്കട്ട ഹൈക്കോടതി വിധിയും ഇ.പി.എഫ്.ഒ. ചോദ്യംചെയ്യും.
അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെടുത്താണ് പെൻഷൻ നിശ്ചയിക്കേണ്ടത്. അതിനുപകരം 2014 സെപ്റ്റംബർ ഒന്നിനു മുൻപും ശേഷവുമുള്ള സർവീസുകളെ രണ്ടായി പരിഗണിക്കുന്നതോടെ പെൻഷൻ ഗണ്യമായി കുറയ്ക്കുന്നതാണ് പ്രോ റേറ്റാ രീതി. ഇത് സുപ്രീംകോടതിയുടെ വിധിക്കും എംപ്ലോയീസ് പെൻഷൻ സ്‌കീമിനും എതിരാണെന്നുകാട്ടി വിവിധ ഹൈക്കോടതികളിൽ കേസുകൾ നടക്കുകയാണ്.
Content Highlights: Calcutta High Court struck down EPFO's February 2024 circular enforcing the pro-rata method for higher pension calculation., Himachal Pradesh and Punjab-Haryana High Courts have also ruled against the pro-rata method., Despite favorable court judgments, pensioners face delays as EPFO continues to challenge rulings through appeals., The pro-rata method splits service periods before and after September 1, 2014, significantly reducing final pension amounts.
Published: 25 Sept 2026, 05:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented