ഇ.പി.എഫ്. വേതനപരിധി വർധിപ്പിക്കുന്നതിലും കുറഞ്ഞ പെൻഷൻ തുക ഉയർത്തുന്നതിലും സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ ഫെബ്രുവരിയിൽ ഒരു പൊതുസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Image courtesy: https://www.epfindia.gov.in/site_en/index.php
നവംബർ 19-ന് നടക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ മിനിമം പെൻഷൻ തുക ഉയർത്തുന്ന കാര്യം ചർച്ച ചെയ്തേക്കും. 1000 രൂപയാണ് നിലവിൽ മിനിമം പെൻഷൻ തുക. 2014 സെപ്റ്റംബറിലാണ് ഈ തുക നിശ്ചയിച്ചത്.
ജീവിതച്ചെലവിലെ വർധന കണക്കിലെടുത്ത് ഈ തുക വർധിപ്പിക്കണമെന്ന് ട്രേഡ് യൂണിയനുകളും പെൻഷൻ അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ പെൻഷൻ തുക ക്ഷാമബത്ത സഹിതം പ്രതിമാസം 7,500 രൂപയാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. നിർബന്ധിത ഇ.പി.എഫ്.ഒ. പരിരക്ഷയ്ക്കുള്ള വേതനപരിധി 21,000 രൂപയായി ഈയിടെ ഉയർത്തിയിരുന്നു. സെപ്റ്റംബർ 17 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
കാലാകാലങ്ങളിലായി നാമമാത്ര മിനിമം പെൻഷൻ തുകയാണ് നൽകിവരുന്നത്. പെൻഷൻ ഫണ്ടിന്റെ സുസ്ഥിരതയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇ.പി.എസ്. പങ്കാളിത്തത്തിനു പുറമെ, നിലവിലെ മിനിമം പെൻഷനായ 1000 രൂപ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ബജറ്റ് പിന്തുണയും നൽകുന്നുണ്ട്.
ഇ.പി.എഫ്. വേതനപരിധി വർധിപ്പിക്കുന്നതിലും കുറഞ്ഞ പെൻഷൻ തുക ഉയർത്തുന്നതിലും സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ ഫെബ്രുവരിയിൽ ഒരു പൊതുസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
യോഗത്തിന്റെ തീയതിയും സ്ഥലവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചർച്ചചെയ്യേണ്ട കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത്തവണ ഗുജറാത്തിലെ ഗീറിലാണ് യോഗം ചേരുന്നത്. ഡൽഹി ഈസ്റ്റ് കിദ്വായ് നഗറിലെ ഇ.പി.എഫ്.ഒ. ആസ്ഥാനത്തുവെച്ചായിരുന്നു ഇതിനുമുമ്പ് പതിവ് യോഗങ്ങൾ നടന്നിരുന്നത്. അപൂർവമായി ഡൽഹിക്കു പുറത്തും യോഗം ചേർന്നിട്ടുണ്ട്.
Content Highlights: EPFO Central Board of Trustees meeting scheduled for November 19 in Gir, Gujarat., Trade unions demand the minimum pension be hiked from Rs 1,000 to Rs 7,500 per month., Mandatory EPFO wage limit was recently increased to Rs 21,000 effective September 17., Union Labour Minister Mansukh Mandaviya indicated a decision on wage and pension limits soon.
Published: 23 Oct 2026, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented