ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്രൃം 2014-ല്‍ അവസാനിച്ചെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. വി.വി പാറ്റ് സ്ലിപ്പ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഉപയോഗം 100% നടപ്പാക്കണമെന്ന ആവശ്യമുന്നിച്ച ഇന്ത്യ മുന്നണിയെ കാണാന്‍ ഇലക്ഷന്‍ കമ്മീഷന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ ആരോപണം.

To advertise here,

ജമ്മുകശ്മീരിലെ നിയമഭാ തിരഞ്ഞെടുപ്പ് വൈകുന്നതില്‍ പ്രതിഷേധിച്ച നാഷണല്‍ പാന്തേര്‍സ് പാര്‍ട്ടി (എൻ.പി.പി) ചെര്‍മാനും മുന്‍ മന്ത്രിയുമായ ഹര്‍ഷ് ദേവ് സിങ്ങിനെയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജയ്റാം രമേശിന്റെ പ്രതികരണം. 

വിവിപാറ്റ് വിഷയത്തില്‍ ഇന്ത്യ മുന്നണിയെ കാണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ല. കമ്മീഷൻ ഭരണഘടനാ സ്ഥാപനമാണെന്നും എന്നാല്‍, അതിന്റെ സ്വാതന്ത്രൃം 2014 മുതല്‍ നഷ്ടപ്പെട്ടെന്നും ജയ്റാം രമേശ് ആരോപിച്ചു.