ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമടക്കം പതിനേഴിടങ്ങളിലെ വോട്ടർ പട്ടികകളിൽ എസ്എസ്ആർ (സ്‌പെഷൽ സമ്മറി റിവിഷൻ) നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

To advertise here,

എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11-ാം തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്‌ഐആർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും.

കേരളം, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, അസ്സം,ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പുർ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് എസ്എസ്ആർ നടത്തുക. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പുപ്രകാരമാണ് നടപടി.