ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ 'ഇന്ത്യ' സഖ്യം നടത്തുന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചയാൾക്ക് മർദ്ദനം. പ്രതിഷേധക്കാർ ഇയാളെ വളഞ്ഞുവെച്ച് മർദ്ദിക്കുകയും തള്ളിമാറ്റുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണുമായി ബന്ധപ്പെട്ട അപാകതകൾ ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരത്തിന്റെ മൂന്നാം ദിവസമാണ് സംഭവം നടന്നത്. കേന്ദ്രസർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ പ്രതിഷേധത്തിനിടയിൽ നിന്ന ഒരാൾ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ഇയാളെ വളഞ്ഞു ആക്രമിക്കുകയായിരുന്നു. ഇയാൾ രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചതായി പ്രതിഷേധക്കാർ ആരോപിച്ചു.
സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ സാധാരണ പൗരന്മാർക്ക് നേരെ ആക്രമണം നടത്തുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളും അരാജകത്വം സൃഷ്ടിക്കുന്ന കോൺഗ്രസും തമ്മിലാണ് പോരാട്ടമെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നിലവിൽ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസുകാരെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവർക്കെതിരേ കേസുകളുണ്ടെന്ന് ഡൽഹി പോലീസ് വ്യക്തമാക്കുന്നു.
Content Highlights: A man was assaulted during the INDIA bloc protest in Delhi for chanting in support of PM Narendra Modi., The protests relate to alleged discrepancies in the special intensive revision of the voter list., BJP criticized Congress over the attack, calling it a fight between democracy and anarchy., Delhi Police registered three FIRs, including cases against Rahul Gandhi and Priyanka Gandhi Vadra.
Published: 08 Oct 2026, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented