
മുംബൈ: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിൽ നടത്തിയ പ്രകോപനപരമായ ഇടപെടലുകൾക്ക് ഇമ്രാൻ ഖാൻ മാപ്പ് പറയണമെന്ന് ബോംബെ ഹൈക്കോടതി. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഓസിഐ) കാർഡ് ഉടമയായ അദ്ദേഹത്തിന് ഒരു ഇന്ത്യൻ പൗരനെപ്പോലെ പെരുമാറാൻ സാധിക്കില്ലെന്നും എസ്.ഐ.ആർ പ്രക്രിയ ഒരു തരത്തിലും ബാധിക്കാത്ത സാഹചര്യത്തിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കാനോ പ്രക്ഷോഭങ്ങൾക്ക് പ്രോത്സാഹനം നൽകാനോ ഇമ്രാന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇന്ത്യ വിട്ടുപോകണമെന്ന് നിർദേശിച്ച് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. അദ്ദേഹം ഇന്ത്യൻ പൗരനല്ലെന്നും വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികൾ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇമ്രാൻ ഖാന് നൽകിയ ലീവ് ഇന്ത്യ നോട്ടീസിൻമേലുള്ള സ്റ്റേ ഡിസംബർ ഏഴുവരെ ഹൈക്കോടതി നീട്ടി നൽകിയെങ്കിലും രാഷ്ടീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത നടപടിയെ കോടതി ശക്തമായി വിമർശിക്കുകയായിരുന്നു.
Published: 02 Nov 2026, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented