മുംബൈ: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയ ബോളിവുഡ് നടൻ ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ.പി പ്രതിഷേധത്തിന്റെ നിർദ്ദിഷ്ട സമരവേദിയായിരുന്ന ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ആളുകൾ സംഘടിക്കുന്നതിനിടയിലാണ് നടന്റെ സാന്നിധ്യവും തുടർന്നുള്ള പോലീസ് നടപടിയും ഉണ്ടായത്. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായി മുംബൈയിലും സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടനെ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്.

To advertise here,

പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ഇമ്രാൻ ഖാൻ, തനിക്ക് പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെന്നും ഈ നഗരത്തിൽ ജീവിക്കുന്ന ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നും വ്യക്തമാക്കി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം എന്തുകൊണ്ടാണ് തടയപ്പെടുന്നതെന്നും പൗരന്മാരുടെ ശബ്ദം എന്തുകൊണ്ടാണ് അടിച്ചമർത്തപ്പെടുന്നതെന്നും നേരിട്ട് കാണാനാണ് താൻ ഇവിടെ വന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഏതെങ്കിലും സംഘടനയുടെ ഭാഗമല്ലെന്നും ആർക്കും മുന്നിലും ആവശ്യങ്ങൾ ഉന്നയിക്കാനുള്ള പദവിയിലല്ല താനുള്ളതെന്നും, ഒരു പൗരന്റെ പ്രതിനിധിയായി മാത്രമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.