ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പുചെലവിൽ രണ്ടരയിരട്ടി വർധന. അതേസമയം, കോൺഗ്രസിന് 277 കോടിമാത്രമാണ് വർധിച്ചത്. ലോക്സഭാതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാണ, ഝാർഖണ്ഡ് തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്ന 2024-25-ൽ ബിജെപിക്ക് 3335.36 കോടി രൂപയാണ് െചലവായത്. 2019-20-ലെ 1352.92 രൂപയെക്കാൾ രണ്ടരയിരട്ടി അധികം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് വാർഷിക ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രചാരണച്ചെലവുകൾക്കായി ബിജെപി 2024-ലും 2023-ലും മുടക്കിയത് 5089.42 കോടി രൂപയാണ്. ഇലക്ട്രോണിക് മീഡിയയിലെ പ്രചാരണങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക മുടക്കിയത്-1124.96 കോടി. പരസ്യവിഭാഗത്തിൽ 897.42 കോടി. വിമാന, ഹെലികോപ്റ്റർ യാത്രാ ഇനത്തിൽ 583.08 കോടി ചെലവഴിച്ചു. സ്ഥാനാർഥികൾക്ക് സാമ്പത്തികസഹായമായി 312.90 കോടിയാണ് മുടക്കിയത്.
ബിജെപി
2024-25- മൊത്തം ചെലവ്- 3774.58 കോടി
തിരഞ്ഞെടുപ്പിനുമാത്രം-3335.36 കോടി
വരുമാനം-6769 കോടി രൂപയാണ് (സംഭാവനയിൽ 54 ശതമാനം വർധന).
കോൺഗ്രസ്
ചെലവ്-896.22 കോടി 2019-ൽ - 619.67 കോടി രൂപ
Content Highlights: BJP`s election expenditure has more than doubled, reaching Rs 3335.36 crore in 2024-25. Discover how their spending compares to Congress and where the funds were allocated.
Published: 21 Jan 2026, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented