ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ/ഡി.ആർ) മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വരാനിരിക്കുന്ന ദീപാവലിക്ക് മുന്നോടിയായാണ് തീരുമാനം. 2026 ജൂലൈ മുതലുള്ള പരിഷ്കരണത്തിനാണ് തീരുമാനം ബാധകമാകുക.
മുൻപ് ഏപ്രിലിൽ വരുത്തിയ രണ്ട് ശതമാനം വർധനവോടെ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയർന്നിരുന്നു. ജനുവരി ഒന്നുമുതൽ പ്രാബല്യത്തോടെയായിരുന്നു ഇത്. 50.46 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.27 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.
ഡി.എ വർധനവിന് പുറമെ കണ്ടെയ്നർ നിർമാണം, കായിക സാമഗ്രികളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന 'ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് മാനുഫാക്ചറിങ് സ്കീം', ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 'പി.എം വികസിത് ഗ്രാം സ്വരാജ് യോജന' എന്നിവയാണ് മന്ത്രിസഭ അംഗീകരിച്ച മറ്റ് പ്രധാന പദ്ധതികൾ.
Content Highlights: Central government employees receive a 3% increase in Dearness Allowance (DA)., Approval for container manufacturing and Khelo India sports goods manufacturing schemes., Launch of PM Viksit Gram Swaraj Yojana for rural development., Four major decisions taken in the Union Cabinet meeting ahead of Diwali.
Published: 28 Oct 2026, 04:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented