ബെംഗളൂരു: മദ്യം വാങ്ങിയപ്പോൾ സഞ്ചിക്ക് പണമീടാക്കിയ ഉപഭോക്താവിന് മദ്യവിൽപ്പനശാല 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃതർക്ക പരിഹാരകമ്മിഷൻ ഉത്തരവിട്ടു. ബെംഗളൂരു കസ്തൂർബാറോഡിലുള്ള സ്വകാര്യ മദ്യവിൽപ്പന ശാലയിൽനിന്ന് മദ്യംവാങ്ങിയ യുവാവിന്റെ പരാതിയെത്തുടർന്നാണ് സഞ്ചിക്ക് ഈടാക്കിയ 20 രൂപയും 5000 രൂപ നഷ്പരിഹാരവും 3000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടത്.
കഴിഞ്ഞ വർഷം ജൂണിലാണ് പരാതിക്കാരൻ പ്രമുഖ ബ്രാൻഡിന്റെ ഷോറൂമിൽനിന്ന് 2170 രൂപയ്ക്ക് മദ്യം വാങ്ങിയത്. മദ്യക്കുപ്പികൾ ഇട്ടുകൊണ്ടുപോകുന്നതിന് സഞ്ചി ആവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിന്റെ പേരും ലോഗോയുമുള്ള സഞ്ചി നൽകി. ഇതിനായി 20 രൂപയുടെ ബില്ലും നൽകി. സ്ഥാപനത്തിന്റെ പരസ്യമുള്ള സഞ്ചിക്ക് പണംനൽകാൻ കഴിയില്ലെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. തുടർന്നാണ് യുവാവ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
താൻ നൽകിയ 20 രൂപയും 25000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. സ്ഥാപനത്തിന്റെ പരസ്യമുള്ള സഞ്ചി ഉപഭോക്താവിന് വിൽക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് ബെംഗളൂരു അർബൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിരീക്ഷിക്കുകയായിരുന്നു.
Content Highlights: Bangalore consumer court ordered a private liquor store to pay Rs 5,000 as compensation., The store charged Rs 20 for a branded carry bag containing the liquor bottles., The commission noted that selling bags with the store's advertisement is an unfair trade practice., The store must also refund the Rs 20 and pay Rs 3,000 as court expenses.
Published: 16 Nov 2026, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented