ന്യൂഡൽഹി : പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ ഇതുവരെയെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എന്നെത്തുമെന്നതിൽ ഇപ്പോഴും അവ്യക്തത. സമ്മേളനം പൂർത്തിയാകുംമുൻപ് എത്തുമെന്നു തന്നെയാണ് ഭരണപക്ഷത്തുനിന്നുള്ള സൂചന.
തിങ്കളാഴ്ച ലോക്സഭ പരിഗണിക്കുന്ന നാലുബില്ലുകളിൽ ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബിൽ, കേരള സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബിൽ എന്നിവ ആഭ്യന്തര മന്ത്രിയാണ് അവതരിപ്പിക്കേണ്ടത്. ഇതിനായി അമിത്ഷാ എത്തുമോയെന്ന് ഉറപ്പില്ല. എത്തിയില്ലെങ്കിൽ സഹമന്ത്രിമാരിൽ ആരെങ്കിലും ബില്ലവതരിപ്പിക്കും. ആഭ്യന്തര മന്ത്രി എത്താത്തതിൽ ഇരുസഭകളിലും പ്രതിഷേധം തുടരുകയാണ്. വിദ്യാർഥി പ്രക്ഷോഭകർക്കെതിരായ പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി വിശദീകരണം നൽകിയേ മതിയാകൂ എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.
വനിതാ സംവരണ ഭേദഗതിയുടെ ഭാഗമായി മണ്ഡല പുനഃസംഘടനയ്ക്കായുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില്ലിന് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമം ഇതേവരെ ഫലം കണ്ടിട്ടില്ല. സമ്മേളനം 13-ന് സമാപിക്കും
Content Highlights: Uncertainty surrounds Home Minister Amit Shah's attendance in the ongoing Parliament monsoon session. Key legislations including the Kerala state name change bill and NCDC amendment bill are pending. Opposition continues protests demanding Shah's explanation on police action against student protesters. The monsoon session is scheduled to conclude on August 13.
Published: 10 Aug 2026, 04:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented