ന്യൂഡൽഹി: പാർലമെന്റിൽ ചർച്ചയിൽനിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് കാണുന്നത് ആദ്യമായെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അത്ര വലിയ രാഷ്ടീയജീവിതപരിചയം അവകാശപ്പെടുന്നില്ല. പക്ഷേ, തന്റെ അനുഭവത്തിൽ ഇത് ആദ്യമാണ് -പത്രസമ്മേളനത്തിൽ റിജിജു പറഞ്ഞു.
സഭാസമ്മേളനം തടസ്സപ്പെടുത്തിയതിന്റെ ഏക ഉത്തരവാദി കോൺഗ്രസാണ്. പ്രധാന ബില്ലുകളിൽ ചർച്ച നടക്കാത്തതിൽ സർക്കാരിനും നിരാശയുണ്ട്. ഇത് പാർലമെന്ററി ജനാധിപത്യത്തിന് ഗുണകരമല്ല. പുതു എം.പി.മാർക്ക് ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പട്ടതായും മന്ത്രി പറഞ്ഞു.
വനിതാസംവരണ ഭേദഗതിയുടെ ഭാഗമായി മണ്ഡലപുനഃസംഘടനയ്ക്കുള്ള ഭരണഘടനാ ഭേദഗതി ബില്ലിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുമോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘‘ഭാവിയെക്കുറിച്ച് ഇപ്പോൾ ചോദിക്കരുത്. ഞങ്ങൾ വർത്തമാനകാലത്ത് ജീവിക്കുന്നവരാണ്’’.
Content Highlights: Parliamentary Affairs Minister Kiren Rijiju accused the opposition of running away from parliamentary discussions., Rijiju blamed Congress for disrupting the assembly sessions and stalling important bills., New MPs lost opportunities to participate in discussions due to the disruptions., Refused to comment on whether a special session will be called for the Women's Reservation and delimitation bills.
Published: 14 Aug 2026, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented