
ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ. തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റത്തിനുള്ള അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യയെന്ന് നഡ്ഡ പറഞ്ഞു.
സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ. രാജ്യത്ത് അക്രമങ്ങൾക്ക് പ്രേരണ നൽകാനും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും നഡ്ഡ പറഞ്ഞു. ഇന്ത്യ മുന്നണി റാലിയെ ലക്ഷ്യമിട്ടായിരുന്നു നഡ്ഡയുടെ വിമർശനം.
1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും നഡ്ഡ പരാമർശിച്ചു. ലോകത്തെ ഏറ്റവും പഴക്കംചെന്നതും ശക്തവുമായ ജനാധിപത്യമാണ് ഇന്ത്യ. നവംബർ ഒന്ന് രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നാണ്. ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ നിരപരാധികളായ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.
സിഖ് സമൂഹത്തോട് ചെയ്ത ഗുരുതരമായ തെറ്റിന് ഗാന്ധി കുടുംബം ഇന്നുവരെ ആത്മാർഥമായ ക്ഷമാപണം നടത്തിയിട്ടില്ലെന്നും നഡ്ഡ ആരോപിച്ചു. കോൺഗ്രസിന്റെ ഈ സമീപനവും രാഹുലിന്റെ നിസ്സാര മനോഭാവവും അപലപനീയമാണ്. രാജ്യം രക്തസാക്ഷികളെയും കലാപത്തിന്റെ ഇരകളെയും ഓർക്കേണ്ട ഈ കറുത്ത ദിനത്തിൽ രാഹുൽ രാംലീല മൈതാനത്ത് സ്വന്തം രാഷ്ട്രീയ അജൻഡ മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമത്തിലാണ്. ഇത് കോൺഗ്രസിന്റെ സംവേദനക്ഷമതയില്ലായ്മയാണ് കാണിക്കുന്നതെന്നും നഡ്ഡ കൂട്ടിച്ചേർത്തു.
Content Highlights: JP Nadda criticizes Rahul Gandhi in the Lok Sabha over inciting unrest., Nadda states that India is a robust democracy, not a banana republic.
Published: 01 Nov 2026, 02:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented