അഹമ്മദാബാദ്: അഹമ്മദാബാദിൽ കഴിഞ്ഞ ജൂണിൽ തകർന്ന എയർഇന്ത്യ വിമാനത്തിന് സർവീസിൽ ഉൾപ്പെടുത്തിയ സമയംമുതൽ തകരാറുകൾ ഉണ്ടായിരുന്നതായി യു എസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി(എഫ്ഒഎസ്)യുടെ റിപ്പോർട്ട്. എന്നാൽ, വിമാനത്തിന്റെ എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതാണ് അപകടകാരണമെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി)യുടെ പ്രാഥമികറിപ്പോർട്ടിലുണ്ടായിരുന്നത്. ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്ന് 260 പേരാണ് മരിച്ചത്.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി സർവീസ് നടത്തുന്ന ബോയിങ് 787-ന്റെ 2000ത്തിലധികം വിമാനങ്ങളിൽ തകരാറുള്ളതായും റിപ്പോർട്ട് അവകാശപ്പെടുന്നു. 2013 അവസാനമാണ് അപകടത്തിൽപ്പെട്ട ഡ്രീംലൈനർ ആദ്യമായി പറന്നത്. 2014-ന്റെ തുടക്കത്തിൽ സർവീസിൽ എയർഇന്ത്യ ഉൾപ്പെടുത്തി. ആദ്യദിവസംമുതൽ തകരാർ തുടങ്ങിയെന്നും എഫ്ഒഎസ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇലക്‌ട്രോണിക്‌സ്, സോഫ്റ്റ്‌വേർ തകരാറുകൾ, സർക്യൂട്ട് ബ്രേക്കറുകൾ ട്രിപ്പ് ചെയ്തത്, വയറിങ് കേടുപാടുകൾ, പവർസിസ്റ്റം ഘടകങ്ങളുടെ അമിതചൂടാകൽ എന്നിവയാണ് തകരാറുകളെന്നും റിപ്പോർട്ടിലുണ്ട്.
2022 ജനുവരിയിൽ ഉയർന്ന വോൾട്ടേജ് എൻജിൻ പവർ വിതരണം ചെയ്യുന്ന അഞ്ച് പാനലുകളിൽ ഒന്നായ പി100 പവർ ഡിസ്ട്രിബ്യൂഷൻ പാനലിന് തീപിടിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
Content Highlights: US foundation`s report claims Air India Dreamliner had issues since entry into service, contradicting earlier findings on June crash that killed 260.
Published: 23 Jan 2026, 06:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented